---
title: "കണ്ണൂരില്‍ യോഗത്തിനിടെ കുഴഞ്ഞുവീണ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിച്ചു"
english_title: "Health Inspector Collapses And Dies In Kannur During Meeting, Transferred Days Earlier"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377823/kannur-health-inspector-dies-transfer-pinarayi-dyfi-protest`"
published_at: "2026-08-10T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79ccbd87cb0_1000225223.jpg"
keywords: ["Kannur", "Health Inspector", "Chokli Panchayat", "DYFI"]
---

# കണ്ണൂരില്‍ യോഗത്തിനിടെ കുഴഞ്ഞുവീണ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിച്ചു

> **Lead Summary:** **കണ്ണൂര്‍**: ചൊക്ലി പഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ദീപ ലേഖ _ ആണ് മരിച്ചത്. കോഴിക്കോട് ഓര്‍ക്കാട്ടേരി സ്വദേശിയാണ്.

## Article Content

**കണ്ണൂര്‍**: ചൊക്ലി പഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ദീപ ലേഖ _ ആണ് മരിച്ചത്. കോഴിക്കോട് ഓര്‍ക്കാട്ടേരി സ്വദേശിയാണ്.

കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീപ ലേഖയെ പിണറായിയിലേക്ക്സ്ഥലം മാറ്റിക്കൊണ്ടുള്ള ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വന്നതിന് പിന്നാലെയാണ് സംഭവം. സ്ഥലംമാറ്റത്തില്‍ മനോവിഷമമുണ്ടായിരുന്നുവെന്ന് ദീപ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

സംഭവത്തില്‍ ഡിവൈഎഫ്‌ഐ രംഗത്തെത്തി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അന്യായമായ സ്ഥലംമാറ്റങ്ങള്‍ നടക്കുന്നതായും ഇത് _രാഷ്ട്രീയ പ്രേരിതമാണെന്നും_ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ആരോപിച്ചു. ദീപ ലേഖയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിക്കാതെയാണ് ട്രാന്‍സ്ഫര്‍ നല്‍കിയതെന്നും ഇത് _പ്രതികാര നടപടിയാണെന്നും_ ആരോപണമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377823/kannur-health-inspector-dies-transfer-pinarayi-dyfi-protest`)